പരേതനായ ജോർജിന്റെ ഭാര്യക്ക് ബ്ലഡ് കാൻസർ ആണന്നറിഞ്ഞപ്പോൾ വീട്ടിൽ ജോലിയില്ലാതിരിക്കുന്ന ഇളയ സന്താനമായ ജോയിയെ വിളിച്ചു ചെന്നൈയിലുള്ള മൂത്തമകൻ പറഞ്ഞു ' ക്യാഷ് അതിനി എത്രയായാലും കുഴപ്പമില്ല. ഞാൻ നാട്ടിൽ വരുമ്പോൾ തരാം. ഇപ്പോം കുറച്ചു തിരക്കാട ജോയ് '
നാട്ടിലുള്ള നൂറു മൂട് റബർ മരവും തെങ്ങും കൊണ്ടും ജീവിക്കുന്ന ജോയിക്ക് ദേഷ്യം വന്നു. ബാംഗ്ലൂരിലുള്ള രണ്ടാമത്തെ സന്താനമായ ജയ പറഞ്ഞത്
'നിനക്കൊന്നും തോന്നരുത് മാർച്ചുമാസം അടുത്ത് വരുന്നത് കൊണ്ട് അകൗണ്ട് ക്ലിയറൻസും ഓവർ ടൈം ഡ്യൂട്ടിയും ഉണ്ട്. എന്തായാലും അമ്മേടെ കാര്യംകൂടിയല്ലേ ഉള്ളു ഇതുംകൂടി ഒന്നും അഡ്ജസ്റ്റ് ചെയ്യ് ' ജോയി എന്തോപറയാൻ തുടങ്ങിയതും ' നീ ആ വീടിന്റെ മുന്നിലെ പൊളിഞ്ഞു വീഴാറായ തൊഴുത്ത് മാറ്റണം. ആൾക്കാരൊക്കെ വരുമ്പോൾ നാണക്കേടാ 'ഫോൺ കട്ടായി.
എന്തുചെയ്യണമെന്നറിയാതെ പൊട്ടി പൊളിഞ്ഞ തിണ്ണയിൽ ഇരിയ്ക്കുമ്പോൾ പുറകിൽ നിന്നൊരു വിളി. അമ്മയാണ്.
'എനിയ്ക്കൊന്നു ഒറ്റയ്ക്ക് പുറത്തുപോണം ' കേട്ടപ്പോൾ തന്നെ ജോയിക്ക് ദേഷ്യം വന്നു.
'ശോശാമ്മയെയും ലീലയെയും കണ്ടിട്ട് ഒത്തിരി നാളായി. അവൻ ഒന്നും മിണ്ടാതെയിരുന്നു 'എത്രനാളായി ആശുപത്രിയിലും വീട്ടിലുമായ് കിടന്നു. വലിയപള്ളീലും ഒന്നും കേറണം'. എന്ന് പറഞ്ഞവർ മുന്നോട്ടു നടക്കാൻ തുടങ്ങി വയ്യാതെ കിടന്ന അമ്മയെങ്ങനെ സാരിയുടുത്തു, എങ്ങനെ നടക്കുന്നു..... അവൻ നോക്കിയപ്പോൾ അമ്മേടെ കൂടെ രണ്ടു കുഞ്ഞു മാലാഖമാരും പോകുന്നു.

Comments
Post a Comment