മണം

ആദ്യത്തെ ദിവസത്തെ അസംബ്ലിയില്‍ എങ്ങും പുത്തനുടുപ്പിന്റെ മണമായിരുന്നു .പുത്തനുടുപ്പും ഒരു കഥയാണ് .മിക്കവാറും സ്കൂളില്‍ പോകുന്നതിന്റെ തലേന്നു രാത്രി വരെ തയ്യല്‍ കടയില്‍ കാവലിരിക്കും . ഒടുവില്‍ ഇസ്തിരി പോലും ഇടീക്കാതെ തുണീം മേടിച്ചു കൊണ്ട് വീട്ടിലേക്ക് ഓടും . വന്നാലുടനെ ഇട്ടു നോക്കി നേരെ അടുക്കളില്‍ ചെന്നു അമ്മയെ കാണിക്കും .ഒരു സന്തോഷത്തിനു ഇന്‍ ചെയ്യും . രാത്രി കിടക്കുന്നതിനു മുന്‍പേ പാന്‍സും ഷര്‍ട്ടും ചുളുക്ക് വീഴാതെ മടക്കി വെക്കും .രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ ഒരു റോബട്ട്‌ പോലെ തുണി ചുളിയാതെ നടക്കും . പക്ഷെ അപ്പോഴും അതിന്റെ കൂടെ ചേരാതെ നില്‍ക്കുന്നത് പുസ്തകങ്ങള്‍ അടുക്കി വെച്ച കവര്‍ ആയിരിക്കും. ആദ്യ പിരിയിട് ടീച്ചര്‍ വന്നു പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ തുറക്കുന്ന പുതിയ ബുക്കിന്റെ മണം. (അതായിരുന്നു അധ്യയന വര്‍ഷത്തെ മറക്കാത്ത മണം ). അത് ഒരു ഒന്നര ആഴ്ച കാണും .മായ്ക്ക റബറിനു വരെ ആ ഒരു മണമുണ്ടായിരുന്നു .ഉച്ചയ്ക്ക് വീട്ടില്‍ ഉണ്ണാന്‍ ? വന്നിട്ട് പോകുമ്പോള്‍ മിക്കവാറും മഴ കാണും .മഴ നനഞ്ഞു താമസിച്ചേ ക്ലാസില്‍ കയറു അപ്പോള്‍ ടീച്ചര്‍ പറയും തല തോര്‍ത്തിയിട്ട് ഇരിക്കാന്‍ .പെണ്‍ കുട്ടികള്‍ കാണാന്‍ വേണ്ടി ഷര്‍ട്ട് ഊരി തല തോര്‍ത്തിയിട്ട് ഷര്‍ട്ട് പിഴിഞ്ഞ് ഇടും .ശരിക്കും ഇങ്ങനെ കാണിക്കുമ്പോള്‍ കുട്ടികളുടെ മുന്‍പില്‍ ഒരു വില്ലന്റെയോ ഹീറോയുടെയോ പരിവേഷം ലഭിച്ചിരുന്നോ ? . (അതൊക്കെ അന്ത കാലം )

Comments