ഞാന്‍ നിങ്ങളെ എന്‍റെ കൂടെ കൊണ്ട് പോകുകയാണ്. പല കാഴ്ചകളും കാണേണ്ടി വരും .ചിലതൊക്കെ കാണുമ്പൊള്‍ കണ്ണുകള്‍ ഇരുക്കിയടക്കെണ്ടിവരും .പലപ്പോഴും പല കാര്യങ്ങളും ഞാനിരുന്നു പറഞ്ഞു പോയെന്നു വരം .എന്നോട് ചൂടകരുത് .കാരണം ഇ യാത്രയിലെ ഡ്രൈവര്‍ ഞാനാണ് .വേണമെങ്കില് വാദിക്കാം . തോറ്റു തരണ്ടാതനെങ്കില്‍ ഞാന്‍ പിന്മാറും .പക്ഷെ ഞാന്‍ ഇ വണ്ടി നിര്‍ത്തില്ല . രഹസ്യത്തിലെന്നപോലെ ഞാനൊരു കാര്യം പറയാം .വണ്ടിയുടെ ബ്രേക്ക് എന്‍റെ കയ്യിലല്ല .അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്ന കാര്യം വിട്ടു പൊയ് . യാത്ര ............................... ആ . പലപ്പോഴും ഞാനിങ്ങനെയാണ് .പറയുമ്പോഴും ചിന്തിക്കുമ്പോഴും വേരുകള്‍ പോലെ ഒന്നില്‍ നിന്ന് മൂന്ന് .............................അങ്ങനെ കൂടി കൂടി ഞാന്‍ പൊയ്കൊണ്ടിരിക്കും .ഞാന്‍ ഇ വണ്ടിയില്‍ ആരെയും കൈ പിടിച്ചു കൊണ്ടുപോകില്ല .ഇഷ്ടമുള്ളപ്പോള്‍ വരാം വണ്ടി നിര്‍ത്താതെ .യാത്ര പോലും പറയാതെ ഇറങ്ങി പോകാം . പക്ഷെ നിങ്ങള്‍ ഇറങ്ങി പൊയ് കഴിഞ്ഞും .എപ്പോഴെങ്കിലും എന്നെ പറ്റി നിങ്ങള്‍ ഒരു നിമിഷമെങ്കിലും ഓര്‍ത്താല്‍ അത് മതി എനിക്ക്
Comments
Post a Comment