ബിയറിന്റെ പുളിച്ച തരിപ്പ് .മുളക് കൊണ്ടാട്ടത്തിന്റെ എരിവില്‍ അലിഞ്ഞു മാറി . ജനലില്‍കൂടി ഒരു സ്ത്രീ രൂപം ബാറിനെ ആകമാനം വീക്ഷിക്കുന്നു .ഞാന്‍ സുക്ഷിച്ചു നോക്കി . അവര്‍ ബാറിന്റെ വാതില്‍ തുറന്നു പതിയെ അകത്തേക്ക് കയറുന്നതിനിടയില്‍ എല്ലാവരെയും ഒന്ന് കണ്ണോടിച്ചു നോക്കി .45-50 വയസു പ്രായം കാണും .തലയിലെ എണ്ണയും വിയര്‍പ്പും മുഖത്തേക്ക് പടര്‍ന്നു അങ്ങും ഇങ്ങും ചില വെള്ള തിളക്കങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു . കവിളെല്ല് ഉന്തിയ മുഖത്ത് തന്റേടം സ്ഥായി ഭാവമായി നിന്നിരുന്നു .സാരിയില്‍ ആ ടൌണിലെ മുഴുവന്‍ പൊടിപടലങ്ങളും ഉണ്ടായിരുന്നു .കയ്യില്‍ ചുരുട്ടി പിടിച്ച പഴയ ഒരു പേഴ്സ് . ഇടതു തോളില്‍ അരവയര്‍ നിറഞ്ഞ തുണി സഞ്ചിയും . അവര്‍ നേരെ കൌണ്ടരിന്റെ അടുത്തേക്ക് പോയി .
'എന്തുകൊണ്ട് ഒരു സ്ത്രീയ്ക്ക് കഴിച്ചുകൂടാ ...എല്ലാവരും കഴിക്കട്ടെ സ്വാതന്ത്രം എല്ലാവര്‍ക്കും സ്വാതന്ത്രം' ചിന്തയുടെ മേശയില്‍ കുപ്പി വെയ്ക്കുന്ന ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി . അതെ അതവര്‍ തന്നെ .ലഹരിയിലെ സ്ത്രീ സമത്വം അവരോടു ഒന്ന് മിണ്ടണം എന്നു വിചാരിച്ചു ഗ്ലാസിലേക്കു ബിയര്‍ ഒഴിക്കുന്നതിനിടയില്‍ കുറച്ചു പതഞ്ഞു പുറത്തു പോയി
'യെന്താണി കാണിക്കണത് ' .എന്നു പറഞ്ഞവര്‍ എന്റെ മുഖത്തേക്ക് നോക്കി.
ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു .അവരത് ഗൗനിച്ചില്ല
'ചേച്ചി എന്നും ഇവിടാണോ വരുന്നത് '
'എന്നാതിനു ... നിനകെന്റെ കൂടെ കുടിക്കാനോ അതോ കെടക്കാനോ' എന്നു പറഞ്ഞു ബിയര്‍ ഒറ്റവലിക്ക് കുടിച്ചു 'പണ്ട് ഈ റോസി എറണാകുളത്തെ സ്റ്റാര്‍ ആയിരുന്നു ...സ്റ്റാര്‍' . എല്ലാവരുടെയും നോട്ടം ഞങ്ങളിലായി .ഒരു വെയിറ്റര്‍ അവര് പോയിക്കോളും എന്നു ആന്ഗ്യത്തില്‍ കൂടി കാണിച്ചു
'നിനക്കറിയാമോ ഈ എറണാകുളത് റോസി കിടക്കാത്ത ഒരു വമ്പന്മാരുടെയും ഹോട്ടലുമില്ല .......ഹും ...കാറില്‍ കൊണ്ടുവരനാള്..... കൊണ്ടുപോകനാള് ....ഇപ്പോ കാറ് പോയിട്ട് ഒരു കോപ്പുമില്ല ......'
അവര്‍ എഴുനേറ്റു നടന്നു തുടങ്ങി ' അന്ന് ഞാന്‍ റോസ് ,...റോസിമോള് ...ഫൂ ...' വാതില്‍ തുറന്നു വാഹനങ്ങളുടെ ശബ്ദങ്ങളില്‍ റോസിയുടെ ശബ്ദം അലിഞ്ഞുപോയി

Comments
Post a Comment