ഓട്ടയുള്ള മുറി

അങ്ങന കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം ഒരു തീരുമാനത്തിലെത്തി
'അത്യാവിശമായ് ഒരു മുറി പണിയണം ഒരു ജനലോ വാതിലോ ഇല്ലാത്ത മുറി .ഭിത്തിയിലും തറയിലും മച്ചിലും വെള്ള നിറം .മുറിക്കുള്ളില്‍ അലമാരയോ പുസ്തകങ്ങളോ വേണ്ട .നിറങ്ങളും പെന്സിലുകളും ഒന്നും വേണ്ട. ഭക്ഷണവും വേണ്ട .മനസമാധാനത്തെകാട്ടിലും വലിയ ഭക്ഷണമില്ല .വിവസ്ത്രനായ ഞാനും വെളുത്തനിറവും മത്രേം . എന്നാലും ഒരു സംശയം .ഇത്രയൊക്കെ ആയാല്‍ എന്റെ പ്രശനം തീരുമോ. '
"ഇല്ല "
'ചിന്തകള്‍ ഇവയെല്ലാം ഭേദിച്ചു പുറത്തു വരും .ചിന്തകള്‍ക്ക് വായു വേണ്ട, നിറം വേണ്ട,
പെന്സിലുകളും തുണികളും വേണ്ട .ദഹിക്കാതെ കിടക്കുന്ന അക്ഷരങ്ങളും ആശയങ്ങളും മതി '

Comments

  1. ചിന്ത ആത്മാവിനെപ്പോലെയാണല്ലോ

    ReplyDelete
  2. സംശയം ഇതാണ് .ചിന്തയാണോ ആത്മാവ് .അതോ ആത്മവാണോ ചിന്ത എന്ന് ?

    ReplyDelete

Post a Comment