പലര്‍ക്കും അവര്‍ പഠിച്ച സ്കൂള്‍ ഒരു സുഖമുള്ള ഓര്‍മയാണ് . ഒരു തരത്തില്‍ ഞാന്‍ പഠിച്ച പോപ് പയസ് സ്കൂളിനോട് (ചില സാറ്മാരോട്) എനിക്ക് വെറുപ് ഉണ്ട് .കാരണം മറ്റൊന്നുമല്ല ഞാന്‍ ആറാംക്ലാസ് മുതല്‍ ഇ സ്കൂളിലെ കലാ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു .ഞാന്‍ മിക്കവാറും പ്രചന വേഷം ചെയ്യുമായിരുന്നു .എല്ലാ വര്‍ഷവും അതത് കാലത്തുണ്ടാകുന്ന വിഷയങ്ങളാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത് .പക്ഷെ എല്ലാവര്‍ഷവു ഒരു കുട്ടി ഇതിനു വരും ഒരു ഭ്രാന്തിയുടെ വേഷത്തില്‍ .സ്റ്റേജില്‍ കയറിയാല്‍ ഉടന്‍ ചെഷ്ട്ടകള്‍ തുടങ്ങും ഒടുവില്‍ ഒരു പഴം എടുത്തു പൊളിച്ചിട്ട് തലയില്‍ നിന്ന് ഒരു പേനിനെ എടുത്തു പഴത്തില്‍ വെച്ചപോലെ കാണിച്ചിട്ട് അത് തിന്നും .ഇതാണ് പരിപാടി . എല്ലാവര്‍ഷവും ഭ്രാന്തിനു ഒന്നാം സ്ഥാനം കൊടുക്കും ഇ ഉള്ളവന് രണ്ടും .കാരണം ഇ കുട്ടി സ്കൂളിലെ മേരി കുട്ടി ടീച്ചറിന്റെ മോള.അങ്ങനെ ഞാന്‍ പ്ലസ് വണ്‍ വരെ എത്തി .എന്നിട്ടും അതിന്റെ ഭ്രാന്ത് മാറിയില്ല .മാറാന്‍ വേണ്ടി സ്കൂളുകാര് ഒന്നാം സ്ഥാനം കൊടുത്തു കൊണ്ടിരുന്നു .അങ്ങനെ പ്ലസ് ടു ആയി എന്റെ സ്കൂള്‍ ജീവിതത്തിലെ അവസാന നിമിഷവും .ഞാന്‍ കാര്‍ഗില്‍ യുദ്ധം വരെ കാണിച്ചു .അ കുട്ടിയുടെ ഭ്രാന്ത് മാറിയില്ല .ഫലപ്രഖാപനം വന്നു എന്നെ സ്കൂളുകാര്‍ പരിഗണിച്ചു രണ്ടാം സ്ഥാനവും എ ഗ്രേഡും .അപ്പോള്‍ എന്റെ ചോദ്യം ഇതാണ് .പ്രച്ചന്ന വേഷ മത്സരത്തില്‍ ആര്‍ക്ക് ഒന്നാം സ്ഥാനം കൊടുക്കണം . സാറിനോ അതോ .........
വളരെ പ്രസക്തമായ ചോദ്യം ഉത്തരം പറഞ്ഞു തരേണ്ടതും പറഞ്ഞു പടിപ്പിചിട്ടുള്ളതും ഇതേ സാറൻ മാരായത് കൊണ്ട് ചോദ്യം പ്രസക്തമായി നിലനില്ക്കട്ടെ
ReplyDelete