"നാട്ടില്‍ പേപ്പട്ടി ഇറങ്ങി .എല്ലാവരും സുക്ഷിച്ചോണം" എന്ന് ആരോ പറയുന്നത് കേട്ടു . ചെറുപ്പക്കാര്‍ വടികളുമായി റോന്തു ചുറ്റി
വൈകിട്ട് കറ്റാനത്തു വെച്ച് ആരോ പറഞ്ഞു
"തമ്പിടെ മോന്റെ ചന്തിക്ക് കടിച്ചു .അവനെ ആശുപത്രി കൊണ്ട്പൊയ് "
"ബൈക്കില്‍ പോയ അവനെ ചാടി പിടിച്ചാണ് പേപ്പട്ടി കടിച്ചത്"
വലിയ ഒരു കൂട്ട് കുടുംബത്തിലെ പ്രമാണി വീടുകാരുടെ രക്ഷയെ കരുതി നാട്ടിലെ ക്രമ സമാധാനം കിട്ടാന്‍ ചെറുപ്പക്കാര്‍ക്ക് കുപ്പിമേടിച്ച് കൊടുത്തു പട്ടി തിരച്ചില്‍ നടത്തി .
കൊന്ന കമ്പിന്റെ ചീഞ്ഞ മണവും ഓ പി ആറിന്റെ മണവും അവര്‍ക്ക് ഉത്തേജനം ഉണ്ടാക്കി
പിന്നെ ഞാന്‍ കാണുന്നത് പേപ്പട്ടിയുടെ തുറിച്ച കണ്ണും ചോര ഒഴുകിയ വായും ഒരു ചെമ്പരത്തി പൂവ് കൊണ്ടുള്ള റീത്തും ഒരു മൊബൈല്‍ വീഡിയോയില്‍ കാണിച്ചിട്ട് ലിജു പറഞ്ഞു
"ആദ്യത്തെ അടിക്കു തന്നെ കണ്ണ് പുറത്തു ചാടി "
ആ കണ്ണുകളില്‍ എന്തൊക്കയോ തിളങ്ങുന്നുണ്ടായിരുന്നു
കുറച്ചു ദിവസം കഴിഞ്ഞു ആരോ പറഞ്ഞു
"വഴിയരുകില്‍ പ്രസവിച്ചു കിടന്ന പട്ടിയുടെ കുഞ്ഞു ഇടയ്ക്ക് റോഡില്‍ ഇറങ്ങി കളിച്ചു .അങ്ങനെ രണ്ടു പട്ടികുഞ്ഞുങ്ങള്‍ ബൈക്കിടിച്ചു ചത്തായിരുന്നു"
എന്റെ മനസ്സില്‍ ഇരുന്നു ആരോ പറഞ്ഞു
"തിളങ്ങുന്ന കണ്ണില്‍ നീ കണ്ടത് ഒരു അമ്മയുടെ ആവലാതി ആയിരുന്നോ ".

Comments
Post a Comment