കഥ

ഞാന്‍ ഒരു കഥ എഴുതണമെന്ന് വിചാരിച് തുടങ്ങിയിട്ട് കുറച്ചു നാളുകളായി .എന്തിനെ പറ്റി എഴുതും ആദ്യം വിചാരിച്ചു സ്വൊന്തം അനുഭവം തന്നെ എഴുതാം .പക്ഷെ ഒരു കുഴപ്പം ഞാന്‍ ഒരു മന്യനല്ലേ ? എന്നെ പറ്റി ആളുകള്‍ എന്ത് വിചാരിക്കും .പിന്നെ വിചാരിച്ചു പേര് മാറ്റി എഴുതാം .പക്ഷെ അതും പൊല്ലാപ്പ കാരണം ഒന്ന് രണ്ടു കൂട്ടുകാര് ഇതു മനസിലാക്കും അത് നാട്ടില്‍ പാട്ടാകും . അങ്ങനെ പിന്നെ എന്റെ കഥയുടെ ആക്രമണം നാട്ടുകരിലേക്ക് തിരിഞ്ഞു .ഒരുകാലത്ത് വലിയ ആളായി നാട്ടില്‍ വരുമ്പോള്‍ ആളുകളുട സ്വീകരണവും ?(ഒരു ദാസന്‍ വിജയന്‍ സ്വോപ്ന്ങ്ങള്‍ ) പക്ഷെ പണി പാളും.നാട്ടുകാരുടെ കൂട്ട അക്രമണം താങ്ങാന്‍ എനിക്കാവില്ല .പരിസ്ഥിതിക്ക് വേണ്ടി പട നയിക്കാം .അതും വേണ്ട ഗുണ്ട പട എന്റെ വീട്ടുകാരെ വരെ ആക്രമിക്കും .ഒരു രക്ഷയുമില്ല .സ്വൊന്തം ശരീരം അത് വല്ലാത്ത ഒരു ഭാരം തന്നെയാ .ശരിക്കും പറഞ്ഞാല്‍ നിങ്ങളാ രക്ഷപെട്ടത് .എന്റെ കഥ ? എന്ന ആക്രമണത്തില്‍ നിന്നും

Comments