രാത്രിയില്‍ ഉറക്കം വരാനായി ആഴ്ചപതിപ്പ് വായിച്ചുകൊണ്ട് കിടക്കുകയാണ് .പലപ്പോഴും ഇങ്ങനെ വായിക്കും.വായിച്ചു പകുതി ആകുമ്പോഴാണ് മനസിലാകുന്നത് നേരത്തെ ഇതു വയിചെന്നു .മറവി അതെന്നെ വല്ലാതെ പിന്‍തുടരുന്നു ഒരു നിഴലുപോലെ .
കഥയിലൂടയൂള്ള യാത്രയില്‍ വാക്കുകള്‍ കൊണ്ട് ഫ്രെയിമുകള്‍ സൃഷ്ടിച്ചും .വികാരം പുരട്ടിയ വാക്കുകള്‍ ചില ഞരമ്പുകളെ ത്രെസിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു .പെട്ടന്നാണ് നെറ്റിക്കു വെച്ച കൈയ്യുടെ മുട്ടില്‍ എന്തോ വീണത് .ഞാനതിനെ കുലുക്കി താഴെയിട്ടു .ഒരു പല്ലി.പെട്ടന്ന് ഓര്മ വന്നത് അമ്മയുടെ മുഖമാണ് .കാരണം എന്ത് നടന്നാലും അമ്മ അതില്‍ ദോഷങ്ങള്‍ കണ്ടുപിടിക്കും .കുരുവു കൂട് കൂട്ടിയാല്‍ അമ്മ അത് പറിച്ചു കളയും.കുരുവിക്കൂട് വന്നാല്‍ മരണം ഉണ്ടാകുമെന്ന് .അതുപോലെ കാക്ക കൂടുകൂട്ടിയാല്‍ അമ്മ പറയും
'വടക്ക് കാക്കക്കൂട് വന്നാല്‍ തെക്ക് വശത്ത് പട്ടട '
അങ്ങനെ അതും അമ്മ തോട്ടികൊണ്ട് ഇളക്കി കളയും .
ഞാന്‍ പതിയെ പുസ്തകം മടക്കി നെഞ്ചെത്തു വെച്ചു.
'ഇതാ ഇവിടെ ഞാനൊരു കഥയെ പ്രസവിക്കുന്നു ' എന്ന് മനസ്സില്‍ പറഞ്ഞു .ഞാന്‍ ആലോചിച്ചു തുടങ്ങി .കല്ല്യാണ തീയതി തീരുമാനിച്ചു .കല്യാണക്കുറി ഡിസൈന്‍ ചെയ്തു കഴിഞ്ഞു .ഇ പല്ലി വീണത് കാരണം ഞാനങ്ങു മരിച്ചുപോയാലോ .?
മരണം എന്ന് കേള്‍ക്കുമ്പോള്‍എന്‍റെ മനസ്സില്‍ ആദ്യം വരുന്ന ഫ്രെയിം .മരങ്ങള്‍ക്കിടയിലുള്ള ഒരു നീല ടാര്‍പോളിനാണ് .
ബോധം കെട്ടുകിടക്കുന്ന അമ്മ പിച്ചും -പേയും പറയുന്നു ആരെക്കയോ മുഖത്ത് വെള്ളം തളിക്കുന്നു .വിഷമങ്ങള്‍ കടിച്ചു പിടിച്ചു നിന്നിട്ടും കണ്‍ പോലകളില്‍ ഉരുണ്ടു കൂടുന്ന കണ്ണുനീര്‍ തുടയ്ക്കാനുള്ള അച്ചന്റെ ശ്രമം .അനുജത്തിയുടെ നെഞ്ചത്തടിച്ചുള്ള കരച്ചിലും .അളിയന്‍റെ നഖം കടിച്ചുകൊണ്ടുള്ള വേദന കടിച്ചുപിടിക്കലും .ചേച്ചിയുടെ നിലവിളിയും മൂത്ത അളിയന്‍റെ നിശബ്ദതയില്‍ ഊന്നിയുള്ള ഇരിപ്പും .കാമുകിയെ ആരോക്കയോ താങ്ങി എടുത്തു കൊണ്ട് വരുന്നു .ചിലരൊക്കെ തെങ്ങിന്‍ ചുവട്ടില്‍ മാറിനിന്നു. വരുന്ന ആള്‍ക്കാരെ നോക്കുന്നു .ഇങ്ങനെ ധാരാളം ഫ്രെയിമുകള്‍ ആ നീല ടാര്‍പോളിന്‍റെ അടിയില്‍ ഞാന്‍ കണ്ടു .
ക്ലിപ്പ് ബോര്‍ഡില്‍ അടുക്കി വെച്ച കടലാസും പേനയും എടുത്തു ഞാന്‍ എഴുതാന്‍ തുടങ്ങി .പകുതി ആയപ്പോള്‍ എനിക്കൊരു സംശയം .? അല്ല പേടി തന്നെ .അതും അമ്മയുടെ വാചകം
'നച്ചോല്ല് * പറയല്ല് '
ഇ പേടി എന്‍റെ പേനയെ ഡിസ്ക് ബ്രേക്ക് ഇ ടീപിച്ചു .
'ദൈവമേ ഇനി അതുപോലെങ്ങാനും സംഭവിച്ചാലോ '
അമ്മേടെയല്ലേ മോന്‍ അങ്ങനെ ഒരു 'കഥ ' കുഞ്ഞു ചാപിള്ളയായി

* നച്ചോല്ല് -ചുമ്മാതെ പറയുന്ന കാര്യങ്ങള്‍ അതുപോലെ സംഭാവിക്കുനതിനെയാണ് ഇങ്ങനെ പറയുന്നത് .
Comments
Post a Comment